അറിയിപ്പുകള്‍
യുവപ്രതിഭാ സംഗമം: ഇന്നുകൂടി പേരുനല്‍കാം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവപ്രതിഭകളുടെ സംഗമത്തില്‍ പങ്കാളികളാവുന്നതിന് ഇന്നുകൂടി (ഏപ്രില്‍ 29) പേരുനല്‍കാം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25ന് വയസ്സില്‍ താഴെയുള്ള പ്രതിഭകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കല, സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേട്ടങ്ങള്‍ കൊയ്തവര്‍ക്കും പങ്കെടുക്കാം.
ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തദ്ദേശ സ്ഥാപനതലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരുടേത് ജില്ലാതലത്തിലേക്ക് അയക്കും. ഇതിനായുള്ള പ്രത്യേക പ്രൊഫോമ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍നിന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. യുവപ്രതിഭകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങള്‍, ലഭിച്ച അംഗീകാരങ്ങള്‍, വ്യക്തികളെ കുറിച്ചുള്ള ചെറുകുറിപ്പ് എന്നിവ അടങ്ങുന്ന ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കാം. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന പട്ടികയില്‍ നിന്നാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ യുവപ്രതിഭകളെ ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്ക് അവരുടെ വിജയഗാഥകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള അവസരവും നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത്.
'എന്റെ കേരളം' പ്രദര്‍ശന-വിപണന മേള: പ്രചാരണ വാഹനം പര്യടനം തുടങ്ങി
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണ വാഹനം പര്യടനം ആരംഭിച്ചു. ആദ്യ ദിവസത്തെ പര്യടനം എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇ കെ വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി, അംഗങ്ങളായ സി പി ശ്രീജിത്ത്, കെ ടി കെ രാധ, ഷീമ വള്ളില്‍, സെക്രട്ടറി പി വി നിഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നാദാപുരം, വടകര മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തിയത്.
കൊയിലാണ്ടി സബ് ട്രഷറി ശിലാസ്ഥാപനം ഇന്ന്
കൊയിലാണ്ടി സബ് ട്രഷറിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ഏപ്രില്‍ 29) ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാവും. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടം ഒരുക്കുന്നത്. ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാഴ്ച പരിശോധനയും ആനുകൂല്യ വിതരണവും
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യ കാഴ്ച പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും തൊഴിലാളികള്‍ക്ക് ആനുകൂല്യ വിതരണവും നടത്തി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി ലൈല ഉദ്ഘാടനം ചെയ്തു. ജില്ലാ അഡീ. എക്സിക്യൂട്ടീവ് ഓഫീസര്‍ ടി വിദ്യ, പി പി കുഞ്ഞന്‍, യു സതീശന്‍, കെ സി ശശികുമാര്‍, കെ വി ജനീഷ് എന്നിവര്‍ സംസാരിച്ചു.
വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് അപേക്ഷിക്കാം
കേന്ദ്ര യുവജനകാര്യ മന്ത്രാലയം വികസിത വൈബ്രന്റ് വില്ലേജ് പ്രോഗ്രാം പരിപാടിയിലൂടെ ലേ-ലഡാക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനും അവസരം ഒരുക്കുന്നു.
യുവജനകാര്യം, ഗ്രാമവികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ശാരീരികക്ഷമതയുള്ള 21നും 29നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്റു യുവകേന്ദ്ര, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വളന്റിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ക്ക് മേരാ യുവഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 15 മുതല്‍ 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍നിന്ന് 10 പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് നെഹ്റു യുവകേന്ദ്ര ഓഫീസുമായോ എന്‍എസ്എസ് പ്രോഗ്രാം ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0495 2371891.
ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് പരിശീലനം
കോഴിക്കോട് മായനാടിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ മെയ് 12നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷിതൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ tcmayanad@gmail.com മെയിലിലോ അയക്കാം. ഫോണ്‍: 0495 2351403, 7025692560.
കൗമാരക്കാര്‍ക്ക് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
ബാലുശ്ശേരി ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ പനങ്ങാട് പഞ്ചായത്തില്‍ കൗമാരക്കാര്‍ക്കായി 'ജെന്‍ സെഡ് ഗാല 2കെ25' ദ്വിദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ആറ് മുതല്‍ ഒമ്പത് വരെ വാര്‍ഡുകളിലുള്ള അങ്കണവാടി പരിധികളിലെ കൗമാരക്കാരായ 92 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
കിനാലൂര്‍ ജിയുപി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇസ്മായില്‍ രാരോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍, പഞ്ചായത്ത് അംഗങ്ങളായ സാജിത കൊല്ലരുകണ്ടി, റംല വെട്ടത്ത്, പ്രധാനാധ്യാപിക ശ്രീജ, ഐസിഡിഎസ് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ പി ലസിത എന്നിവര്‍ സംസാരിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 30 ന് പകൽ 11 ന് പഞ്ചായത്ത് ഹാളിൽ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, എംബിബിഎസ് യോഗ്യത സർട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും കോപ്പികളുമായി ഹാജരാകേണ്ടതാണ്.
- Log in to post comments