Skip to main content

സ്കൂളിലെ ഇടവേളകളിൽ സത്ക്കാരം വിലക്കി ബാലാവകാശ കമ്മിഷൻ

സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ അധ്യാപകരുടെ ട്രാൻസ്ഫർ, പ്രൊമോഷൻ, വിരമിക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളിൽ സത്ക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഇത്തരം സത്കാരങ്ങൾ നടത്തുകയാണെങ്കിൽ  കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം.   കുട്ടികൾ കാൺകെ  അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴിക്കുന്നത് ആശാസ്യമല്ല. സ്കൂൾ അവധി ദിനങ്ങളിൽ പാർട്ടികൾ നടത്തുന്നതിന് തടസമില്ല.   ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ അംഗം സിസിലി ജോസഫ് പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി.  കൂട്ടിലങ്ങാടി സ്വദേശിയും വിരമിച്ച അധ്യാപകനുമായ നാസിറിന്റെ പരാതിയിന്മേലാണ് കമ്മിഷന്റെ ഇടപെടൽ. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം  ലഭ്യമാക്കണമെന്നും കമ്മീഷൻ അറിയിച്ചു.

 

date