Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സൗജന്യ പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍  2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നുമുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഒന്‍പത്. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസില്‍ നിന്നും നേരിട്ടും ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org യില്‍ നിന്നും ലഭിക്കും. ഫോണ്‍- 0483-2734941, 9188519860.

date