Skip to main content

പ്രളയ ദുരന്തനിവാരണം: പള്ളിപ്പാട് മോക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ്പ് എക്സർസൈസ് നടത്തി

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനും പള്ളിപ്പാട് പഞ്ചായത്തിൽ ഏപ്രിൽ 29ന് നടക്കുന്ന മോക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി അധ്യക്ഷയായി. മോക്ഡ്രില്ലിൻ്റ ഭാഗമായി പറയങ്കേരി കടവിലെ നാലാം വാർഡിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കും. നടുവട്ടം വിഎച്ച്എസ്എസ് ആണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മോക്ക് ഡ്രിൽ ആരംഭിക്കും.

റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ്(പി ഫോർ ആർ) പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെയും (എസ്ഡിഎംഎ), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും (കില) ആഭിമുഖ്യത്തിൽ ജില്ലയിൽ പമ്പാ നദീതട പദ്ധതിയുടെ ഭാഗമായാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. 

യോഗത്തിൽ വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, 
കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കുമാർ, കായംകുളം ഡിവൈഎസ്പി ബാബു കുട്ടൻ, സ്ഥിരംസമിതി അധ്യക്ഷൻ രതീഷ് ജയചന്ദ്രൻ, കില ജില്ലാ കോർഡിനേറ്റർ പി യു ഹരികൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date