Post Category
ഡിജിറ്റൽ സർവെ പൂർത്തിയായി
തലപ്പിള്ളി താലൂക്കിലെ കാഞ്ഞിരക്കോട് വില്ലേജിൽ ഡിജിറ്റൽ സർവെ കേരള സർവെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയായതായി റെയ്ഞ്ച് സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. സർവെ റെക്കോർഡുകൾ കാഞ്ഞിരക്കോട് വില്ലേജിലെ ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും https://entebhoomi.kerala.gov.in പോർട്ടലിൽ ഓൺലൈനായും പരിശോധിക്കാം. പ്രസിദ്ധീകരിച്ച സർവെ റെക്കോർഡുകളിൽ ആക്ഷേപമുള്ളവർ മുപ്പത് ദിവസത്തിനുള്ളിൽ വടക്കാഞ്ചേരി റെയ്ഞ്ച് സർവെ സൂപ്രണ്ടിന് നേരിട്ടോ എന്റെ ഭൂമി പോർട്ടലിൽ ഓൺലൈനായോ അപ്പീൽ നൽകണം. അപ്പീൽ നൽകാത്ത പക്ഷം റെക്കോർഡുകൾ അന്തിമമാക്കുന്നതാണ്. സർവെ സമയത്ത് തർക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചവർക്ക് ഈ അറിയിപ്പ് ബാധകമല്ല. ഫോൺ: 04872334459
date
- Log in to post comments