Skip to main content

സ്നേഹത്തോടെ വളർത്താം... ആത്മവിശ്വാസത്തോടെ വളരാം;    പാരന്റ് അപ്പ് ക്യാമ്പയിന്റെ ലോഞ്ചിംഗ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ "ബേട്ടി ബച്ചാവോ ബേട്ടി പഡാവോ" പദ്ധതിയുടെ ഭാഗമായി പാരന്റിംഗ് ക്യാമ്പയിന്റെ ലോഞ്ചിംഗ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കനൽ എൻ ജി ഒ യുടേയും സംയുക്ത സഹകരണത്തോടെയാണ്  "പാരന്റ് അപ്പ്" എന്ന പേരിൽ രക്ഷാകർത്തൃ പരിശീലന  അവബോധ പ്രചാരണം സംഘടിപ്പിക്കുന്നത്.

സ്നേഹത്തിന്റെയും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും കരങ്ങളോടെ  കുട്ടികളെ ചേർത്തുപിടിച്ചുകൊണ്ടകുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്ന കൂട്ടുത്തരവാദിത്വത്തിന്റെ ഭാഗമാവുകയാണ്    ജില്ലാ ഭരണകൂടം. അതിനായാണ്  "പാരന്റ് അപ്പ് - സ്നേഹത്തോടെ വളർത്താം... ആത്മവിശ്വാസത്തോടെ വളരാം  " ക്യാമ്പയിന്  തുടക്കം കുറിച്ചത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലും അവരുടെ സാമൂഹിക ഇടപെടലുകളിലും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബാല്യ കൗമാര കാലഘട്ടങ്ങളിലെ സ്വഭാവ രൂപീകരണ രീതികളെകുറിച്ചുള്ള അവബോധ ക്ലാസുകളും   ടൂൾകിറ്റ് വിതരണവും  പാരന്റിംഗ് ക്യാമ്പയിന്റെ ഭാഗമായി നടത്തും.

 സബ് കളക്ടർ അഖിൽ വി മേനോൻ, വനിതാ ശിശു വികസന വകുപ്പ് മേധാവി  മീര പി,  കനൽ എൻ ജി ഒ ഫൗണ്ടർ ആൻസൺ പി ഡി അലക്സാണ്ടർ,  കനൽ സീനിയർ പ്രോജക്ട് കോഓർഡിനേറ്റർ ആതിര കൃഷ്ണ,  കനൽ പാരന്റ് അപ്പ്‌ കോഓർഡിനേറ്റർ അഡ്വ. ഉബൈദുള്ള, വിവിധ വകുപ്പ് മേധാവികൾ, ഡി സി ഐ പി  കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

date