Skip to main content

പള്ളിപ്പാട് മോക്ഡ്രിൽ സംഘടിപ്പിച്ചു

വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. നാലാം വാർഡിലെ പറയങ്കേരി ഭാഗത്താണ് മോക്ഡ്രിൽ നടന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. പള്ളിപ്പാട്, പത്തിയൂർ, ഭരണിക്കാവ്, വള്ളികുന്നം, കുമാരപുരം, കരുവാറ്റ, ചെറുതന, വീയപുരം, ഹരിപ്പാട് നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രിൽ പരിശീലനമാണ് സംഘടിപ്പിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച മോക്ഡ്രില്ലിൽ പൊലീസ്, അഗ്നിരക്ഷ സേന, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. 

പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, കാർത്തികപ്പള്ളി തഹസിൽദാർ സജീവ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ, മോട്ടോർ വാഹന ഉദ്യോഗസ്ഥൻ അഭിലാഷ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എം.ഒ. ഡോ. ശരത്ത്, ഹരിപ്പാട്  പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുഹമ്മദ് ഷാഫി, കില ഡിസാസ്റ്റർ മാനേജ്മെന്റ് എക്സ്പേർട്ട് ആർ രാജ്കുമാർ, ഹരിപ്പാട് ബിഡിഒ ജി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date