Post Category
എം.ആര്.എസില്‍ സീറ്റ് ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗം/ ജനറല്‍ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്സില്‍ നാല് ഒഴിവും എട്ടാം ക്ലാസ്സില്‍ രണ്ട് ഒഴിവുമാണുള്ളത്. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. താല്പര്യമുള്ളവര് മെയ് 7 ന് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുമായി നേരിട്ടോ ഫോണ്‍ മുഖേനെയോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 0480 2960400, 9207098160.
date
- Log in to post comments