Skip to main content

എന്റെ കേരളം പ്രദര്‍ശനവിപണനമേള ഇന്ന് സമാപിക്കും ( ഏപ്രില്‍ 30 )

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് സമാപിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് എന്റെ കേരളം' പ്രദര്‍ശന വിപണന മേള ഒരുക്കിയത്. മേളയുടെ സമാപനസമ്മേളനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വൈകീട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരം, 
വൈകിട്ട് 7.30 ന് സൂരജ് സന്തോഷ് ലൈവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ നടക്കും. വൈകീട്ട് 9.30 വരെയാണ് പ്രദര്‍ശനം.

date