Skip to main content

നെഹ്റു സ്റ്റേഡിയം നവീകരണം: തടസം നഗരസഭയുടെ നിലപാടെന്ന് മുഖ്യമന്ത്രി

നെഹ്റു സ്റ്റേഡിയം നവീകരിക്കൽ നീളുന്നത് നഗരസഭയുടെ നിലപാടുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് മുഖാമുഖം പരിപാടിയിൽ കായിക മേഖലയെ  സംബന്ധിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു സ്റ്റേഡിയം നവീകരിക്കലിനായി കായിക വകുപ്പ് പ്രൊപ്പോസലുകൾ തയാറാക്കുകയും പലവട്ടം നഗരസഭ അധികൃതരുമായി ചർച്ചചെയ്യുകയും ചെയ്തതാണ്. എന്നാൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരനുകൂലമായ നിലപാട് ലഭിക്കാത്തതാണ് ന​വീകരണത്തിന്റെ കാലതാമസത്തിനുള്ള പ്രധാന കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ മുഖാമുഖത്തിൽ ഉന്നയിച്ച നിർദ്ദേശത്തിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നെഹ്‌റു സ്റ്റേഡിയം സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ളതാക്കി മാറ്റുകയും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല സ്‌പോർട്‌സ് കൗൺസിലിനെ ഏൽപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഡോ. ബൈജു വർഗീസ് ഗുരുക്കൾ ആവശ്യപ്പെട്ടത്.
 

date