27 ലക്ഷം രൂപയുടെ വിൽപ്പന നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്റ്റാളുകൾ
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ സ്റ്റാളുകളിൽ സമാപന ദിവസമായ ബുധനാഴ്ച വൈകീട്ട് നാലു മണി വരെ 2744096 രൂപയുടെ വിൽപ്പന നടന്നു.64 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 15 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 10 സ്റ്റാളുകളിൽ നിന്ന് 6,38,192 രൂപയുടെ വിറ്റുവരവ് ലഭിച്ചു. മേളയിൽ അണിനിരന്ന കുടുംബശ്രീ മിഷന്റെ 12 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ ആറ് വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ 11 വിപണന സ്റ്റാളുകളും. റബ്‌കോ, ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, മൃഗസംരക്ഷണ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ ഫെഡ്, ഓയിൽ പാം, കൺസ്യൂമർ ഫെഡ്, ഖാദി, ഹാൻഡ് വീവ്,പ്ലാന്റേഷൻ കോർപ്പറേഷൻ, പിന്നാക്ക വികസന കോർപ്പറേഷൻ,ഹോർട്ടികോർപ്പ് സ്റ്റാളുകൾ,വി.എഫ്.പി.സി.കെ,കെ.എസ്.എഫ്.ഇ ,ബി.എസ്.എൻ.എൽ എന്നീ വകുപ്പുകൾ / പൊതുമേഖല സ്ഥാപനങ്ങളുടെ വിപണനസ്റ്റാളുകളും ഉൾപ്പെടുന്നു.
മറ്റ് വകുപ്പ്/ പൊതുമേഖല സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളിലെ വിറ്റുവരവ് 21,05,904 രൂപയാണ് .
- Log in to post comments