Skip to main content
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച ഒന്നാമത്തെ വ്യവസായ സ്റ്റാളായി തെരഞ്ഞെടുത്ത ഈനാട് യുവജന സഹകരണ സംഘം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്

 എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 
മികച്ച പ്രദര്‍ശന സ്റ്റാളിനുളള  ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം  വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം  എ 2 മേറ്റും  നേടി. 
കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  മൃഗസംരക്ഷണ വകുപ്പ്, രണ്ടാം സ്ഥാനം ഈരാറ്റുപേട്ട ബ്ലോക്ക്, മൂന്നാം സ്ഥാനം പള്ളം ബ്ലോക്ക് എന്നിവര്‍ നേടി. ഫുഡ്  കോര്‍ട്ടിലെ മികച്ച സ്റ്റാളായി മലപ്പുറം ലസീദ് ഒന്നാമതും കോഴിക്കോട് കരുണ രണ്ടാമതും തിരുവനന്തപുരം പ്രത്യാശ മൂന്നാമതും എത്തി. 
തീം പവലിയനില മികവിനുള്ള അവാര്‍ഡുകള്‍ ടൂറിസം, പൊതുമരാമത്ത്, കിഫ്ബി, കായികം, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, കുടുംബശ്രീ എന്നിവ കരസ്ഥമാക്കി.
ഘോഷയാത്രയില്‍ സഹകരണ വകുപ്പ് ഒന്നാം സ്ഥാനവും വനിതാ ശിശുവികസന വകുപ്പ് രണ്ടാം സ്ഥാനവും പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നാം സ്ഥാനവും നേടി.

date