Skip to main content

കലാസന്ധ്യയിൽ നിറഞ്ഞാടി എന്റെ കേരളം മേള 

 അക്ഷരനഗരിയിൽ ആവേശത്തീ പടർത്തി പ്രണവം ശശിയുടെ നാട്ടുകൂട്ടം. തിത്തിത്താരായും കലാഭവൻ മണിയുടെ നാടൻപാട്ടുകളുമൊക്കെയായി വേദിയും സദസ്സും ഒരുപോലെ നിറഞ്ഞാടി. 
ഹൃദയത്തിന്റെ ആഴങ്ങളിൽ  കോർത്തിട്ട  ഒരു പിടി മെലഡികളോടൊപ്പം മലയാളികളെ ചിന്തിപ്പിച്ചുകൊണ്ടുള്ള പാട്ടുകളുമായി സൂരജ് സന്തോഷും സംഘവും മേളയുടെ സമാപനം കോട്ടയത്തിന് മറക്കാനാവാത്ത ആനന്ദമാക്കി. സൂരജിൻ്റെ പാട്ടുകൾ സദസ്സ് നിറഞ്ഞ ഹൃദയത്തോടെ ഏറ്റുപാടി. നിറഞ്ഞ സദസ്സ് സൂരജിന്റെ  ഇമ്പമുളള പാട്ടുകളോടൊപ്പം ചുവടുവച്ചു.

date