Skip to main content

കുടുംബശ്രീയുടെ സ്നേഹിത പൊലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍; കോര്‍ കമ്മിറ്റി രൂപീകരിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സ്നേഹിത പൊലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരിച്ചു.  ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ജനകീയമാക്കുന്നതിന് ജില്ലയിലെ ഡിവൈഎസ്പി/എ സി പി ഓഫീസുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിച്ച സാഹചര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച കോര്‍ കമ്മിറ്റിയില്‍ അഡീഷണല്‍ ഡിവൈഎസ്പി, എസിപി, സബ് ഡിവിഷന്‍ എസിപി മാര്‍ ഡിവൈഎസ്പി മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, അസി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, കൗണ്‍സിലര്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീക്കരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പുമായി ചേര്‍ന്നു സംസ്ഥാനത്തെ 84 ഡിവൈഎസ്പി/ എസിപി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ്  ജില്ലയിലും അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ആരംഭിച്ചത്. ജില്ലയില്‍ അഞ്ച് ഡിവൈഎസ്പി എസിപി ഓഫീസുകളില്‍ സ്നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി ഒന്നരമാസത്തില്‍ 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ചാത്തന്നൂര്‍ - ഒമ്പത്, ശാസ്താംകോട്ട - അഞ്ച്, പുനലൂര്‍ - 12, കരുനാഗപള്ളി - 16, കൊല്ലം - ഏഴ് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
 

date