മേളയിൽകൃത്യതാ കൃഷി പ്രദർശനവും അതിനൂതന സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ് സൗജന്യ മണ്ണ് പരിശോധനക്കായി മൊബൈൽമണ്ണ് പരിശോധനാ വാനും ഒരുക്കും
എന്റെ കേരളം മേളയിൽകൃത്യതാ കൃഷി തത്സമയ പ്രദർശനവുമായി കൃഷി വകുപ്പ്. കാർഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകൾപൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പ്രദർശനവും കൃഷി വകുപ്പിന്റെ സ്റ്റാളിൽഒരുക്കും.
കാർഷിക വിഭാഗത്തെ ഉത്പാദനം, സേവനം, വിപണനം എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് സ്റ്റാളുകൾപ്രവർത്തിക്കുക. ഉത്പാദനത്തിൽവിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. സേവനത്തിൽകൃഷിക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രദർശനവും മൊബൈൽമണ്ണ് പരിശോധനാ വാനും ഉണ്ടാവും. ഇതിലൂടെ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധിച്ച് മണ്ണിന്റെ ഗുണമേന്മ തിരിച്ചറിയാനാവും. കൃഷി വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന കതിർആപ്പിനെ പരിചയപ്പെടുത്തലും കർഷകർക്കായി ഹെൽപ്പ് ഡെസ്‌കും ഒരുക്കും. നിർമ്മിത ബുദ്ധി, റിമോട്ട് സെൻസിങ്, ഡാറ്റാ അധിഷ്ടിത സാങ്കേതിക വിദ്യകൾഉപയോഗിച്ച് പാലക്കാട് ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച ഇന്റലിജിന്റ് ഫാം മോണിറ്ററിങ് സിസ്റ്റം പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.
'കേരള ഗ്രോ ബ്രാൻഡിങ്' ഉള്ള കാർഷിക ഉത്പന്നങ്ങളുടെ വിപണനവും നെല്ലിയാമ്പതി ഫാമിൽനിർമിച്ച വിവിധ ഉത്പന്നങ്ങൾആകർഷകമായ വിലയിലും സ്റ്റാളിൽലഭിക്കും. പാലക്കാടൻതനിമ വിളിച്ചോതുന്ന മുതലമട മാങ്ങ, അട്ടപ്പാടി മില്ലറ്റ് എന്നിവയ്ക്ക് പ്രത്യേക വിഭാഗമുണ്ടാവും. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾപരിചയപ്പെടുത്തലും വകുപ്പിന് കീഴിൽനേടിയ നേട്ടങ്ങളുടെ പ്രദർശനവും കാർഷിക സെമിനാറുകളും ഉണ്ടാകും.
- Log in to post comments