വോട്ട് ന്യൂസ് ലെറ്ററിന്റെ പ്രകാശനം മേയ് 5 ന്
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം പുറത്തിറക്കുന്ന ഓൺലൈൻ ന്യൂസ് ലെറ്റർ വോട്ട് ആദ്യ പതിപ്പിന്റെ പ്രകാശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ. യു. കേൽക്കർ മേയ് 5, വൈകുന്നേരം നാലുമണിക്ക് ഓൺലൈനായി നിർവഹിക്കും. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനും നിരവധി പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇലക്ട്രോണിക് ന്യൂസ് ലെറ്റർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർ അറിയേണ്ടതായ വിവരങ്ങൾ, തിരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ, നവീന ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു ന്യൂസ് ലെറ്റർ ഇലക്ഷൻ വകുപ്പ് പുറത്തിറക്കുന്നത്. ന്യൂസ് ലെറ്റർ എല്ലാമാസവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രകാശനത്തിൽ ഓൺലൈനായി പങ്കെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ. യു. കേൽക്കർ അറിയിച്ചു.
പി.എൻ.എക്സ് 1865/2025
- Log in to post comments