താലൂക്ക് വികസന സമിതിയോഗം ചേര്‍ന്നു
അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ മേയ് മാസത്തിലെ യോഗം അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ എസ് അന്‍വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഴക്കാലത്തിന് മുന്നോടിയായി ഉജ്ജയിനി അമ്പലം റോഡും കിടങ്ങാംപറമ്പ് സ്റ്റാച്യു ജംങ്ഷനില്‍ നിന്നും കിഴക്കോട്ട് ഫിനിഷിംങ് പോയിന്റ് വരെയുള്ള റോഡും സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പാലിറ്റിയ്ക്ക് നിര്‍ദ്ദേശം നല്കാന് യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ വികസന നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. സുനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി അഡ്വ. ആര് സനല്‍കുമാര്‍, ജോസി ആന്റണി, എം.ഇ നിസാര്‍ അഹമ്മദ്, ജി സഞ്ജീവ് ഭട്ട്, എസ്.എ അബ്ദുള്‍സലാം ലബ്ബ, പി.ജെ.കുര്യന്, റോയി പി തിയോച്ചന്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1225)
- Log in to post comments