Skip to main content

അറിയിപ്പുകള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസറുടെ  (പീഡിയാട്രിക് സര്‍ജറി) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: എംബിബിഎസ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് രാവിലെ 11ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. 

ഡെയറി പ്രൊമോട്ടര്‍മാരുടെ  നിയമനം

ക്ഷീര വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിൽ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാകണം. യോഗ്യത:  എസ്എസ്എല്‍സി.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.  പരമാവധി 10 മാസമാണ് നിയമനം.  പ്രതിമാസം 8,000 രൂപ  ഇന്‍സന്റീവ്   ലഭിക്കും.  പ്രായപരിധി 18- 45. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 14ന്  വൈകീട്ട് മൂന്ന് മണി.   ഫോണ്‍: 0495 2371254.

വുമണ്‍ കാറ്റില്‍ കെയര്‍വര്‍ക്കര്‍ നിയമനം 

ക്ഷീര വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ മില്‍ക്ക് ഷെഡ്  വികസന പദ്ധതിയിലേക്ക് വുമണ്‍ കാറ്റില്‍ കെയര്‍വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാകണം. യോഗ്യത:  എസ്എസ്എല്‍സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസമാണ് നിയമനം.  പ്രതിമാസം 8,000 രൂപ  ഇന്‍സന്റീവ്  ലഭിക്കും.  പ്രായപരിധി 18-45.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 14ന്  വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2371254.

ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി കുറുമ്പൊയില്‍ വയലട തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മണിച്ചേരി മുതല്‍ താഴെ തലയാട്  വരെ മെയ് അഞ്ച്   മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക്  ക്വട്ടേഷന്‍  ക്ഷണിച്ചു.  മെയ് 12ന് വൈകീട്ട് മൂന്ന്  വരെ ക്വട്ടേഷന്‍ ഫോറം  ലഭിക്കും. വിവരങ്ങള്‍ക്ക്: http://tender.lsgd.gov.in/pages/displaytender.php,  www.etenders.kerala.gov.in. 

നഴ്സ് ‍ നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ ഐസിഎംആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സെക്കന്റ് ക്ലാസ്സ് ജിഎന്‍എം. ബിഎസ് സി നഴ്‌സിംഗ് അല്ലെങ്കിൽ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ മെയ്യ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനെത്തണം. കൂടുതൽ വിവരങ്ങള്‍ക്ക്: www.shsrc.kerala.gov.in.

ടെൻഡർ ക്ഷണിച്ചു

സ്‌പെഷ്യല്‍ തഹസില്‍ദാര്‍  (എല്‍എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ  ഔദ്യോഗിക ആവശ്യത്തിനായി മാസവാടകക്ക് ‍ വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.  മെയ് 15ന്  വൈകീട്ട് മൂന്ന്  വരെ ടെൻഡർ ‍ സ്വീകരിക്കും. ഫോണ്‍: 9495764908, 8547210358.

date