Post Category
പരിശീലന കോഴ്സ്
വളം-കീടനാശിനി വ്യാപാരികള്‍ക്കും താല്പര്യമുള്ളവര്ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന ദേശി കോഴ്സിന്റെ ( അഗ്രികള്‍ച്ചര്‍ എക്സ്റ്റെന്ഷന് സര്‍വീസ് ഫോര്‍ ഇന്പുട് ഡീലേഴ്സ് ഡിപ്ലോമ) 2024-25 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്മെന്റില് നിന്ന് 14,000 രൂപ സബ്സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് ഒടുക്കിയും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0477-2962961
(പിആര്‍/എഎല്‍പി/1228)
date
- Log in to post comments