Skip to main content
.

എന്റെ കേരളം പ്രദർശന മേള: കരിയർ ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

 

 

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് സർക്കാർ വി എച്ച് എസ് സ്കൂ‌ൾ മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനത്തിൽ പിന്നാക്ക വികസന വകുപ്പിന്റെയും എച്ച് സി എൽ കമ്പനിയുടെയും അഭിമുഖ്യത്തിൽ കരിയർ ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

അറിവിന്റെ അടിസ്ഥാനത്തിൽ മികവ് പുലർത്തുന്നതിനും പുതിയ തലമുറയ്ക്ക് സ്വന്തം ജീവിതം സുരക്ഷിതമാക്കുവാനുമുള്ള അവസരമാണ് കരിയർ ഓറിയൻ്റേഷൻ പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി ബേബി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് സീനിയർ ക്ലാർക്ക് വിനോദ് അധ്യക്ഷത വഹിച്ചു. കില തീമാറ്റിക് എക്സ്പേർട്ട് വി.ടി വിനീത ക്ലാസ് നയിച്ചു. വിവിധ പാഠ്യ വിഷയങ്ങൾ സംബന്ധിച്ചുള്ള ക്ലാസുകളും പ്ലസ്ടുവിന് ശേഷം തിരഞ്ഞെടു ക്കേണ്ട മേഖലകളെ ക്കുറിച്ചും വിദ്യാർത്ഥി കളുമായി ചർച്ച നടത്തി. 

 

ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ഡെപ്യുട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി. പി സുധേഷ്, വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

ചിത്രം: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും എച്ച് സി എൽ കമ്പനിയുടെയും അഭിമുഖ്യത്തിൽ നടത്തിയ കരിയർ ഓറിയെന്റേഷൻ പ്രോഗ്രാം വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി ബേബി ഉദ്ഘാടനം ചെയ്യുന്നു.

 

ചിത്രം: കില തീമാറ്റിക് എക്സ്പേർട്ട് വി.ടി വിനീത ക്ലാസ് നയിക്കുന്നു

 

 

 

date