Skip to main content

രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് 2025 മെയ് 20 വരെ അപേക്ഷിക്കാം.  

 

പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അർഹതയുണ്ട്. 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. പത്താംതരം തുല്യത കോഴ്സിന് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് ഫീസ് എസ്.സി/ എസ്.ടി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസ് ആയ 100 രൂപ മാത്രം അടിച്ചാൽ മതി. അപേക്ഷകർ മാർച്ച് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം.

 

പത്താം ക്ലാസ് പാസായി 2025 മാർച്ച് ഒന്നിന് 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കണ്ടറി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം.) ഹയർ സെക്കൻഡറി തുല്യതയ്ക്ക് രജിസ്ട്രേഷൻ 300 രൂപ ഉൾപ്പെടെ കോഴ്സ് ഫീസ് 2600 രൂപയുമാണ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവർക്ക് പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതി. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാൻസ്ജൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും പഠനകാലയളവിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. 

ഫോൺ -0484 2426596,9496877913, 9447847634, kslma.keltron.in വെബ്സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷിക്കാം.

 

date