വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ്
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവവോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലം വി എന്‍ എസ് എസ് കോളേജ് ഓഫ് നഴ്സിംഗില്‍ ഇന്‍ഹൗസ് വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യബോധമുള്ള തലമുറകള്‍ വളരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
.വിദ്യാര്‍ഥികളുമായി സബ് കലക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ നിഷാന്ത് സിന്‍ഹാര, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ എന്നിവര്‍ ആശയവിനിമയം നടത്തി. വി എന്‍ എസ് എസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.വിജയന് , വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബീന പി സോമന്, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments