Post Category
സംരംഭകത്വ പരിശീലനം
അന്താരാഷ്ട്ര തൊഴില്‍ സംഘടനയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും ചേര്‍ന്ന് സ്റ്റാര്‍ട്ട് ആന്‍ഡ് ഗ്രോ യുവര്‍ ബിസിനസ് വിഷയത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. മെയ് 19 മുതല്‍ 27 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസിലാണ് പരിശീലനം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://kied.info/training-calender/ മുഖേന അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 7670 രൂപയും, താമസം കൂടാതെ 5900 എസ്.സി/എസ്.ടി വിഭാഗത്തിന് 3835 രൂപയും താമസം കൂടാതെ 2950 രൂപയുമാണ് ഫീസ്. തിരെഞ്ഞെടുക്കപ്പെടുന്ന 25 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2550322,9188922800. 0484 2532890.
date
- Log in to post comments