Post Category
ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സീറ്റൊഴിവ്
പട്ടികജാതി വികസനവകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍(പെൺകുട്ടികള്‍ മാത്രം) 2025-26 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലെ ഒഴിവുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്കൂളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 17 നകം സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭ്യമാക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനത്തിന് യോഗ്യത നേടുന്നവര്‍ക്ക് വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്നതാണ്. ഫോണ്‍: 7902544637.
(പിആര്‍/എഎല്‍പി/1251)
date
- Log in to post comments