പെണ്‍കുട്ടികള്‍ക്ക് പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
അമ്പലപ്പുഴ ഗവ. പ്രീ മെട്രിക് ഹോസ്റ്റല്ലിലേക്ക് (പെണ്‍കുട്ടികള്‍) പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസിലേക്ക് 2025-26 അധ്യയനവര്ഷത്തെക്കാണ് പ്രവേശനം.
എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപികമാരുടെ ട്യൂഷന് സേവനം
ഉണ്ടായിരിക്കും. രാത്രികാല പഠനത്തിനും, മാനസിക-ശാരിരിക ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കുമായി വനിതാ റസിഡന്റ് ട്യൂട്ടറിന്റെ സേവനം, മെനു അനുസൃതമായ സമീകൃത ആഹാരം, സ്കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, മറ്റു വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ബാഗ്,കുട്, ചെരിപ്പ്, കൃത്യമായ ഇടവേളകളില്‍ വൈദ്യ പരിശോധന, ലൈബ്രറി, പോക്കറ്റ് മണി, സ്റ്റേഷനറി സാധനങ്ങള്‍ മുതലായവക്ക് മാസം തോറും നിശ്ചിത തുക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി
ബന്ധപ്പെടുക ഫോണ്‍: 8547630053. ഇമെയില്‍: scdoambalapuzha@gmail.com
(പി ആർ/ എ എൽ പി/1258)
- Log in to post comments