Post Category
മോക്ക്ഡ്രില്ലിനിടെ ഓടി റോബോ ഡോഗ്: അമ്പരന്ന് നാട്ടുകാർ
സിവിൽ ഡിഫൻസ് തയ്യാറെടുപ്പിൻ്റെ ഭാഗമായി നടത്തിയ മോക്ക്ഡ്രില്ലിനിടയിൽ ഓടിയ ആളെ കണ്ട് അമ്പരന്ന് നാട്ടുകാർ. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേളയിൽ നിന്ന് മോക്ക്ഡ്രില്ലിൻ്റെ ഭാഗമായി ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മറ്റുന്നതിനിടെ ആൾക്കൂട്ടത്തിനൊപ്പം പുറത്തേക്ക് വന്ന റോബോ ഡോഗാണ് ആളുകളിൽ കൗതുകമുണർത്തിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാളിൽ നിന്ന് 'ബെൻ' എന്ന് വിളിക്കുന്ന റോബോ ഡോഗാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആളുകൾക്കൊപ്പം സുരക്ഷിതസ്ഥാനത്തേക്ക് ഓടിയെത്തിയത്. ആലപ്പുഴ ബൈപ്പാസിന് താഴെ ആളുകൾക്കൊപ്പം മോക്ക്ഡ്രിൽ അവസാനിക്കുന്നത് വരെ ബെന്നും കാത്തുനിന്നു. ശേഷം തിരിച്ച് പവലിയനിയിലേക്ക് മടങ്ങി.
date
- Log in to post comments