Skip to main content

എടക്കര സബ് ട്രഷറി ശിലാസ്ഥാപനം നാളെ

എടക്കര സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ (മെയ് എട്ട് ) വൈകീട്ട് 4.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒടി ജയിംസ് അധ്യക്ഷത വഹിക്കും. എംപിമാരായ പ്രിയങ്ക ഗാന്ധി, പിവി അബ്ദുൽ വഹാബ്, പിപി സുനീർ എന്നിവർ മുഖ്യാതിഥികളാവും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

date