Post Category
ജനങ്ങളുടെ ജീവിത നലവാരം മെച്ചപ്പെടുത്താൻ സർക്കാറിന് സാധിച്ചു: മന്ത്രി വി അബ്ദുറഹിമാൻ
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി വിശ്വാസം ആർജിക്കാൻ ഈ സർക്കാറിന് സാധിച്ചുവെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തിന് തുടർഭരണം നൽകാൻ കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് സർക്കാറിന്റെ നയം. ഭരണത്തിന്റെ നാനാതലങ്ങളിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാറാണിത്. പ്രകടനപട്ടികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഒട്ടുമിക്ക പദ്ധതികളും പാലിക്കാൻ കഴിഞ്ഞു. ഇനി വിരലിലെണ്ണാവുന്ന പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
date
- Log in to post comments