Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് സെന്റര്‍ കേരളയില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ഥികള്‍ സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും, എം.പി.എച്ച് / എം.എസ്.സി നഴ്‌സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഉള്ളവരായിരിക്കണം. പ്രായപരിധി 35 വയസ്സ്.

താത്പര്യമുള്ളവര്‍ http://forms.gle/4dmFT6bcjAA5bNNC36 എന്ന ലിങ്കിലൂടെ മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in

date