സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി കെ.എൻ ബാലഗോപാൽ
കാമാക്ഷി ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥാനമായ തങ്കമണിയിൽ ബസ് സ്റ്റാൻഡിന്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും ശിലാസ്ഥാപനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. നാട്ടിലുണ്ടാകുന്ന മാറ്റങ്ങളുടെ ഉദാഹരണമാണ് ചെറുതും വലുതുമായ നിരവധി വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഗതാഗത, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് അടക്കം അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണുണ്ടാകുന്നത്. സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയാണ് ഇടതുപക്ഷ ജനകീയ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ അടുത്ത 10-15 വർഷത്തിനുള്ളിൽ കേരളത്തിൽ വലിയ മാറ്റം സൃഷിടിക്കും. തൊഴിൽ, വ്യവസായിക രംഗത്ത് വർധനവുണ്ടാകും. കപ്പലുകളുടെ യാത്ര സമയം കുറയും, ചിലവ് കുറയും, കയറ്റ് - ഇറക്കുമതി വർധിക്കും ഇതെല്ലാം കേരളത്തിന് നേട്ടമായി മാറുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വളരുന്ന ടൗണിൻ്റെ പ്രധാന ആവശ്യമാണ് ബസ് സ്റ്റേഷൻ എന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. തങ്കമണി ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ പ്രഖ്യാപിച്ചു. ഇൻഡോർ സ്റ്റേഡിയം ഗ്രാമീണ മേഖലയുടെ കായിക രംഗത്ത് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്കമണിയിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നിർണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി മുക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചെള്ളാമഠം, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജസീ കവുങ്കൽ, എം.ജെ ജോൺ, ജോസ് തൈച്ചേരിൽ, ഷെർളി ജോസഫ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് കെ വി ആൻ്റണി, തങ്കമണി സഹകരണ ബാങ്ക് പ്രസിഡണ്ട് സെബിച്ചൻ തോമസ്, രാഷ്ട്രിയ കക്ഷി പ്രതിനിധി കെ.ജെ ഷൈൻ എന്നിവർ പങ്കെടുത്തു.
ചിത്രം: 1) തങ്കമണി ബസ്റ്റാൻഡിൻ്റെയും ഇൻഡോർ സ്റ്റേഡിയത്തിന്നെയും ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിൻ സമീപം
2) തങ്കമണിയിൽ സംഘടിപ്പിച്ച ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച പൊതുയോഗം മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
തങ്കമണി ബസ്റ്റാൻഡ്, ഇൻഡോർ സ്റ്റേഡിയം ശിലാസ്ഥാപനം - വീഡിയോ: https://we.tl/t-GgBKMZB8A9
- Log in to post comments