നാടന്‍ പാട്ടിന്റെ ശീലുമായ് എന്റെ കേരളം ഉദ്ഘാടന വേദി
'കാട്ടെരിക്കിന്‍ വേരുകൊണ്ട് കെട്ടിയിട്ടാലും..' എന്ന നാടന്‍ പാട്ടിന്റെ ശീലുകള്‍ക്ക് ചടുല താളത്തിന്റെ വേഗമാര്‍ന്നപ്പോള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പോലീസ് മെതാനിയില്‍ ഒരുക്കിയ വേദിയിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. താവം ഗ്രാമ വേദിയുടെ കലാകാരന്മാര്‍ നാടന്‍ പാട്ടും നൃത്തവുമായി അരങ്ങ് കീഴടക്കിയപ്പോള്‍ സദസില്‍ നിന്ന് കൈയടികള്‍ ഉയര്‍ന്നു. കൃഷിപ്പാട്ട്, ചവിട്ടു കളിപ്പാട്ട്, കളിപ്പാട്ട് എന്നിങ്ങനെ പലതരം നാടന്‍ പാട്ടുകളുമായി നാടന്‍ പാട്ട് കലാകാരന്‍ താവം സുധാകാരന്റെ നേതൃത്വത്തില്‍ ഗായകരും നര്‍ത്തകരും കണ്ണിനും കാതിനും വിരുന്നൊരുക്കി സദസ്സ് നിറച്ചു. ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്ത് അതിഗംഭീര കലാവിരുന്നോടെ നാടന്‍പാട്ട് ഗാനമേള പര്യവസാനിച്ചപ്പോള്‍ കാണികളുടെ മനസില്‍ പൂരം കൊടിയിറങ്ങിയ പ്രതീതി. മേയ് 14 വരെ നീളുന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കലാ സംസ്‌കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
- Log in to post comments