ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി, ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന തച്ചമ്പാറ , പൊറ്റശ്ശേരി , അഗളി പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളിലേക്ക് ഇംഗ്ലീഷ് , കണക്ക് , ഹിന്ദി , നാചുറല്‍ സയന്‍സ് , ഫിസിക്കല്‍ സയന്‍സ് ,സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ട്യൂട്ടര്‍ നിയമനത്തിനായി ബിരുദവും ബിഎഡും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.പി ക്ലാസുകളിലേക്ക് ട്യൂഷന് നല്‍കുന്നതിനായി ടി.ടി.സി/ ഡി.എഡ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോടു കൂടിയ അപേക്ഷ മെയ് 19 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9447837103 , 9447944858, 9846815786.
- Log in to post comments