Post Category
സ്കൂൾ ഫെയറുകളുടെ ഉദ്ഘാടനം ഇന്ന് (മേയ് 12ന്)
പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനായി സജ്ജമാക്കുന്ന സ്കൂൾ ഫെയറുകളുടെ ഉദ്ഘാടനം ഇന്ന് (മേയ് 12) രാവിലെ 9 മണിക്ക് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. സപ്ലൈകോയുടെ എല്ലാ സൂപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളുമാണ് സ്കൂൾ ഫെയറുകളായി പ്രവർത്തിപ്പിക്കുന്നത്.
എം എൽ എ ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസലർ ജാനകി അമ്മാൾ എസ്, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മേഖലാ മാനേജർ സജാദ് എ എന്നിവർ സംബന്ധിക്കും.
പി.എൻ.എക്സ് 1969/2025
date
- Log in to post comments