Skip to main content

നിങ്ങളുടെ കിണറിലെ വെള്ളം സൗജന്യമായി പരിശോധിക്കണോ, കോട്ടക്കുന്നിലേക്ക് വരൂ

വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം അറിയുന്നതിനും സൗജന്യമായി ജല പരിശോധന നടത്തുന്നതിനും അവസരമൊരുക്കുകയാണ് കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജലവിഭവ വകുപ്പിന്റെ സ്റ്റാള്‍. പരിശോധനയ്ക്ക് ആവശ്യമായ വെള്ളവുമായി സ്റ്റാളില്‍ എത്തിയാല്‍ ഉടന്‍തന്നെ ഇവിടെ ക്രമീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ ജലത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാന്‍ സാധിക്കും. പുറമെ സ്വകാര്യ ലാബുകളില്‍ ചെയ്യുമ്പോള്‍ 800 രൂപക്ക് രൂപക്ക് മുകളില്‍ രൂപക്ക് മുകളില്‍ ചിലവ് വരുന്ന പരിശോധനകളാണ് ഇവിടെ സൗജന്യമായി നല്‍കുന്നത്. ഇവയോടൊപ്പം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തങ്ങളും വിശദമായി അറിയാനും സ്റ്റാളില്‍ അവസരമുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട ശുദ്ധജല വിതരണ പദ്ധതികളുടെ മിനിയേച്ചര്‍ മോഡലുകളുമുണ്ട്.

date