Skip to main content

മേഖലാ അവലോകന യോ​ഗം 15ന്

ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖലാ അവലോകന യോ​ഗം മെയ് 15ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതും യോ​ഗത്തിൽ പരിഹരിക്കും. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.

മേഖലാ അവലോകന യോ​ഗത്തിന്റെ പുരോ​ഗതി വിലയിരുത്തുന്നതിനായി സബ് കളക്ടർ ആൽഫ്രഡ് ഒ.വിയുടെ അധ്യക്ഷതയിൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ഉദ്യോ​ഗസ്ഥതല യോ​ഗം ചേർന്നു. ഓരോ ജില്ലയ്ക്കും ഓരോ രജിസ്ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിക്കാൻ യോ​ഗത്തിൽ തീരുമാനമായി. പ്രധാനവേദി, പാർക്കിം​ഗ്, ഫുഡ് കോർട്ട്, ശുചിമുറി തുടങ്ങിയവയ്ക്കായി ദിശാ ബോർഡുകൾ സ്ഥാപിക്കും. ഹരിതച്ചട്ടം പാലിക്കാനും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാനും സബ് കളക്ടർ നിർദ്ദേശം നൽകി. സംഘാടനത്തിന്റെ പുരോ​ഗതി വിലയിരുത്തുന്നതിനായി മെയ് 14ന് വൈകീട്ട് 5ന് യോ​ഗം ചേരാനും തീരുമാനിച്ചു.

എഡിഎം ബീന പി ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

date