Skip to main content

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ  പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

മുണ്ടക്കൈചൂരൽമല  ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും.  താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ  നിർദ്ദേശം നൽകി.

ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി  വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ  ചേർന്ന യോഗത്തിലാണ് നിർദേശംടൗൺഷിപ്പ് നിർമാണത്തിന് ഭരണസാങ്കേതികസാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി. അനുമതിയോടെ വേണ്ട മരങ്ങൾ  മുറിച്ചു മാറ്റുകവൈദ്യുത വിതരണ സംവിധാനങ്ങൾ പുനക്രമീകരിക്കുകമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായംഅവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുകഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

റവന്യു വകുപ്പ് മന്ത്രി കെ രാജൻധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ,  ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാംഅഡീഷണൽ ചീഫ് സെക്രട്ടറിമാർ,  വകുപ്പ് സെക്രട്ടറിമാർഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

പി.എൻ.എക്സ് 1979/2025

date