Skip to main content

ഡ്രോൺ പൈലറ്റ് ട്രെയിനിങ്ങിൽ വെബിനാർ സംഘടിപ്പിക്കും

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് ഡ്രോൺ പൈലറ്റ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി 'Career Growth and Entrepreneurship Scope of Drone Pilot Training' എന്ന വിഷയത്തിൽ മെയ് 10 ന് രാവിലെ 11 ന് വെബിനാർ സംഘടിപ്പിക്കും. ഈ സൗജന്യ വെബിനാറിൽ രജിസ്റ്റർ ചെയ്യുന്നതിനായി bit.ly/asapdrone എന്ന ലിങ്ക് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999693.

പി.എൻ.എക്സ് 1962/2025

date