Post Category
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന കിറ്റ്; അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 13 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.org യിലും ലഭ്യമാണ്. ഫോണ്‍: 0487 2446545
date
- Log in to post comments