Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത പ്ലസ് ടൂ), ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ്.എസ്.എൽ.സി.) എന്നീ കോഴ്സുകളിലെ ഓൺലൈൻ/റെഗുലർ/പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ആശുപത്രികളിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരവും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലെയ്സ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 7994449314.
 

date