Post Category
ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനങ്ങള്‍ നടത്താനുള്ള അഭിമുഖം മെയ് 21 ബുധനാഴ്ച രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും ടി സി എം സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ ഇലക്ഷന് ഐ ഡി കാര്‍ഡ് എന്നീ രേഖകളുടെ അസ്സല് പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872333050 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments