Post Category
സൈക്കോ സോഷ്യല്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങളായ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് സൈക്കോ സോഷ്യല്‍ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അനുമതിക്കായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കാമെന്ന് സാമൂഹ്യനീതി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ആര്‍പിഡബ്ല്യൂഡി രജിസ്ട്രേഷനുള്ളതും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2321702.
date
- Log in to post comments