Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേള: മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ടി.എസ് അഖില്‍ (ദേശാഭിമാനി) നെ തിരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫറായി അനില്‍ കെ.പുത്തൂര്‍ (ദീപിക), ശരത് കല്‍പ്പാത്തി (ദേശാഭിമാനി) എന്നിവര്‍ പങ്കിട്ടു.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ പ്രത്യേക പ്രോത്സാഹന സമ്മാനം കാമറാമാന്‍ അംബരീഷ് റാം (യു.ടി.വി), ശ്രവ്യ മാധ്യമ വിഭാഗത്തില്‍ പ്രത്യേക പ്രോത്സാഹന സമ്മാനം അഹല്യ എഫ്. എം എന്നിവരെയും തിരഞ്ഞെടുത്തു. മെയ് നാല് മുതല്‍ പത്ത് വരെ ഏഴ് ദിവസങ്ങളിലായി നടന്ന മേളയുടെ സമഗ്ര കവറേജ്, സ്റ്റാളുകളുടെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
date
- Log in to post comments