Skip to main content

'എം ജി എസ് നാരായണന്‍ റീതിങ്കിങ് കേരളാസ് പാസ്റ്റ്, റിമെയ്‌നിങ് ഹിസ്റ്ററി' സെമിനാര്‍ 15ന്

അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്റെ കേരള ചരിത്ര പഠനരംഗത്തെ അക്കാദമിക സംഭാവനകളും സാമൂഹിക രംഗത്തെ ഇടപെടലുകളും ആസ്പദമാക്കി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മെയ് 15ന് സെമിനാര്‍ സംഘടിപ്പിക്കും. 'എം ജി എസ് നാരായണന്‍ റീതിങ്കിങ് കേരളാസ് പാസ്റ്റ്, റിമെയ്‌നിങ് ഹിസ്റ്ററി' എന്ന പേരിലാണ് സെമിനാര്‍. രാവിലെ 10ന് ആരംഭിക്കുന്ന സെമിനാറില്‍ കെസിഎച്ച്ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ കെ എന്‍ ഗണേഷ് ആമുഖ പ്രഭാഷണം നടത്തും. ആദ്യ സെഷനില്‍ പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. വൈ സുബ്ബരായലു, പ്രൊഫ. രാഘവ വാര്യര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. പി പി അബ്ദുല്‍ റസാഖ് മോഡറേറ്ററാകും.

ഉച്ചക്ക് ശേഷമുള്ള സെഷനില്‍ പ്രൊഫ പി കെ മൈക്കല്‍ തരകന്‍, പ്രൊഫ. ടി ആര്‍ വേണുഗോപാല്‍, ഡോ. അന്ന വര്‍ഗീസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് എഴുത്തുകാരനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അഡ്ജന്റ് പ്രൊഫസറുമായ കെ പി രാമനുണ്ണി 'എം ജി എസ്- സാഹിത്യചിന്തയുടെ വഴികളില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

date