Skip to main content

സൈക്കോളജിസ്റ്റ് നിയമനം

 

ജീവനി പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. മെയ് 21 ന് രാവിലെ 10.30നാണ് അഭിമുഖം. റെഗുലര്‍ സൈക്കോളജി ബിരുദാനന്തര ബിരുദം(എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സലിങ് സൈക്കോളജി)ആണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347

 

date