Post Category
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴില്‍ 2025ലെ മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 വരെ അപേക്ഷകള്‍ നല്‍കാം. മികച്ച ശുദ്ധ ജല മത്സ്യകര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര മത്സ്യ കര്ഷകന്, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്ഷകന്, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍ സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, മത്സ്യ വകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥന്, മികച്ച ജില്ല എന്നിവയ്ക്കാണ് അവാര്‍ഡ്. അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അതാത് മത്സ്യഭവന് ഓഫീസുകളിലോ (ആലത്തൂര്‍ മത്സ്യഭവന്/ചുള്ളിയാര്‍ മത്സ്യഭവന്/ മണ്ണാര്‍ക്കാട് മത്സ്യഭവന്) സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍ : 8089701489, 8590887012
date
- Log in to post comments