Skip to main content

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കും

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവ ചേർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു. മെയ് 17 ന് വൈകീട്ട് നാല് മണിക്ക് മെഡിക്കൽ എജുക്കേഷൻ ഹാളിൽ എം വിജിൻ എംഎൽഎ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയാകും. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വെയ്സ്റ്റ് ഓഡിറ്റ് റിപ്പോർട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഏറ്റുവാങ്ങും.

date