Skip to main content

ഓംബുഡ്സ്മാൻ പരിഹരിച്ചത് 83 പരാതികൾ

കണ്ണൂർ ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ 2024-25 സാമ്പത്തിക വർഷം പരിഹരിച്ചത് 83 പരാതികൾ. ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. നിർമ്മാണത്തിലെ അപാകത, ആവശ്യപ്പെട്ടിട്ടും ജോലി ലഭിക്കാത്ത അവസ്ഥ, വ്യക്തിഗത ആസ്തികൾ നിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സാമ്പത്തിക ആനുകൂല്യം ലഭ്യമാവാത്തത്, ചികിത്സാ ചെലവ് ലഭിത്താത്തത് അടക്കമുള്ള പരാതികളായിരുന്നു ഏറെയും. പ്രവൃത്തി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കാൻ ഓംബുഡ്‌സ്മാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പ്രവൃത്തി സ്ഥലങ്ങളിൽ സൈറ്റ് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
തൊഴിൽ നൽകിയതിന്റെയും, കൂലി ലഭ്യമായതിന്റെയും വിവരങ്ങൾ തെറ്റുകൂടാതെ, വെട്ടിത്തിരുത്തലുകൾ ഇല്ലാതെ തൊഴിൽ കാർഡിൽ രേഖപ്പെടുത്താൻ എല്ലാ മേറ്റുമാർക്കും ഗ്രാമപഞ്ചായത്ത് മുഖേന അറിയിപ്പ് നൽകണം. പരാതികൾ സമർപ്പിക്കാൻ വിലാസം അടങ്ങിയ ബോർഡ് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സ്ഥാപിക്കണം. മസ്റ്റർ റോളിൽ തിരിമറി നടത്തി അധിക തുക കൈപ്പറ്റിയവരിൽ നിന്നും പിഴ പലിശ സഹിതം തുക തിരിച്ചടപ്പിച്ചു. 2024-25 സാമ്പത്തിക വർഷം, വിവിധ ഉത്തരവുകളിലായി 3,31,434 രൂപ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് തിരിച്ചടക്കാൻ ശുപാർശ ചെയ്തിൽ, 1,25,095 രൂപ ഇതുവരെ തിരിച്ചടച്ചിട്ടുണ്ട്.
 

date