മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഇന്ന് (മേയ് 19) കളക്ടറേറ്റിൽ
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഇന്ന് (മേയ് 19) രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വേമ്പനാട്ടു കായല്‍ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങളിലെ മാലിന്യ പ്രശ്നം സംബന്ധിച്ചും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. കൂടാതെ ജില്ലയില്‍ നിന്ന് ലഭിച്ച ഹര്ജികളിന്മേല് തെളിവെടുപ്പ് നടത്തുകയും മത്സ്യ- അനുബന്ധത്തൊഴിലാളികളില്‍ നിന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളിൽ നിന്നും തൊഴിലാളി സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും . ബഹുമാനപ്പെട്ട എംഎൽഎ പി പി ചിത്തരഞ്ജൻ ചെയർമാനായ സമിതിയുടെ സിറ്റിങ്ങിൽ എംഎൽഎമാരായ വി ശശി,അനൂപ് ജേക്കബ്,
എൻ കെ അക്ബർ , എൻ എ നെല്ലിക്കുന്ന്,കെ ജെ മാക്സി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments