Skip to main content

ലഹരിക്കെതിരെ ഡിജിറ്റല്‍ പോസ്റ്റര്‍, വീഡിയോ മത്സരങ്ങളുമായി ഇടുക്കി പോലീസ്

 

 

ലഹരിക്കെതിരേ ഇടുക്കി ജില്ലാ പോലീസ് നടത്തുന്ന ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കായി ലഹരിക്കെതിരെ ഫലപ്രദമായ സന്ദേശങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ പോസ്റ്റര്‍ രചനാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിക്കെതിരെ ബോധവത്കരണം നല്‍കുന്ന ഹ്രസ്വ വീഡിയോ മത്സരവും ആണ് നടത്തുന്നത്. 

 

ഇടുക്കി ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ /കോളേജുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ മെയ് 25 ന് വൈകിട്ട് 5 ന് മുന്‍പായി ജില്ലാ പോലീസ് മീഡിയ സെല്ലിന്റെ 9497913192 എന്ന നമ്പരിലേക്ക് അയച്ചു നല്‍കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പേര്, വിലാസം, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. (വീഡിയോ അയക്കുന്നവര്‍ രണ്ടു മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍ കവിയാത്തതുമായ വീഡിയോ ആണ് അയക്കേണ്ടത്.)

 

വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടാതെ മികച്ച ഡിജിറ്റല്‍ പോസ്റ്റര്‍, വീഡിയോ തുടങ്ങിയവ ഇടുക്കി ജില്ലാ പോലീസിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യും.

 

date