Skip to main content

ആയുഷ് മിഷനിൽ നിയമനം

ദേശീയ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പിസ്റ്റ് (പുരുഷൻ/ സ്ത്രീ) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.  

തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) നിയമനത്തിന് സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ നാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും.
14700 രൂപയാണ് പ്രതിമാസ വേതനം.  പ്രായപരിധി 2025 മെയ് 17ന് 40 വയസ്സ് കവിയരുത്. തെറാപ്പിസ്റ്റ് പുരുഷ വിഭാഗത്തിൽ
60 വയസ്സിന് താഴെയുള്ള റിട്ടയേഡ് ആയുർവേദ തെറാപ്പിസ്റ്റ്, 50 വയസ്സിന് താഴെയുള്ള അനുഭവ പരിചയമുള്ള ഉദ്യോഗാർത്ഥികൾ തുടങ്ങിയവർക്ക് പ്രായ പരിധിയിയിൽ ഇളവുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ തപാൽ വഴിയോ നേരിട്ടോ  സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് http://nam.kerala.gov.in ഈ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487-2939190.

date